Thursday, October 29, 2009

ചരിത്രം

1956 ---   നിലമ്പൂര്‍ രാജ കുടുംബത്തില്‍ നിന്നും മേനോനു പതിച്ചു കിട്ടിയ സ്ഥലത്തില്‍ പെട്ടതാണ് ഇന്നത്തെ  മൊടപോയിക  കോട്ടയത്ത്‌ നിന്നും വന്ന എല്യാസ്   അച്ചന്‍  അതില്‍ നിന്ന് അമ്പതു ഏക്കര്‍ കര ഭൂമിയും പത്തു ഏക്കര്‍ പാടവും വാങ്ങി. അതെ വര്‍ഷത്തില്‍ തന്നെ കുറച്ചു പേര്‍ക്കായി വിതരണവും നടത്തി. വാങ്ങിയവരില്‍    ഭൂരിഭാഗവും  കോട്ടയം ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആയിരുന്നു. ആദ്യം വന്ന പത്തു കുടുംബത്തില്‍ താഴത്ത് വീട്ടില്‍ കുഞ്ഞപ്പന്‍ ഭരണങ്ങാനം വറീത്‌, എരുമേലി പാപ്പച്ചന്‍, ചാക്കോച്ചന്‍ കുട്ടിക്കാനം, കുന്നുമ്മേല്‍ അന്തോണി  തുടങ്ങിയവര്‍ പെടും. ഒരു ഏക്കര്‍ സ്ഥലത്തിന് നൂറ്റമ്പത് രൂപ വച്ച് വാങ്ങിയതാണ് അവര്‍.  താഴത്ത് വീട്ടില്‍ കുഞ്ഞപ്പന്റെ വീട് കഴിഞ്ഞാല്‍ പിന്നെ വനം ആയിരുന്നു. അവിടെ സെന്‍റിന് അമ്പതു രൂപ മാത്രമേ കര ഭൂമിക്കു വില ഉണ്ടായിരുന്നെങ്കിലും വനം ആയിരുന്നതിനാല്‍ വാങ്ങാന്‍  ആരും വന്നില്ല. അന്നത്തെ കാലത്ത് പാടത്തിനു ആണ് വില കൂടുതല്‍. നെല്‍ കൃഷി നടത്താമല്ലോ. പ്രധാന കൃഷിയും അത് തന്നെ. കാടു വെട്ടി തെളിച്ചു കപ്പ ഇടുന്നത് വരെ. 


1957   മുതലാണ് കൂടുതല്‍ പേരും ഇവിടേയ്ക്ക് വന്നു തുണ്ടാങ്ങിയത്. മേല്പരഞ്ഞവര്‍ കുടുംബത്തെ കൊണ്ടുവന്നതും ഇതേ വര്ഷം തന്നെ. പിന്നെ അവര്‍ രാപകലില്ലാതെ അധ്വാനം തുടങ്ങി. കാടു വെട്ടിതെളിക്കാനും കപ്പ നടാനും എല്ലാവരും ഒരുമിച്ചു ഇറങ്ങി. കൂടുതല്‍ പണവുമായി നാട്ടില്‍ നിന്ന് വന്നവര്‍ കൂടുതല്‍ സ്ഥലം വാങ്ങി. പിന്നീട് വന്ന കുടിയെട്ടകര്‍ക്ക്  അവര്‍ സ്ഥലം വിറ്റു കൂടുതല്‍ പണക്കാരായി. പണം കൂടിയപ്പോള്‍ ധൂര്‍ത്തും കൂടി. അന്ന് ലെതര്‍ ഷൂ ഇട്ടു നടന്നവര്‍ പിന്നീട് വള്ളിചെരിപ്പിടന്‍  കാശില്ലാതെ വെറും കാലില്‍ നടന്നു. ചിലര്‍ അധ്വാനിച്ചു അവരുടെ സമ്പാദ്യം കൂടി.   

Monday, October 19, 2009

Modapoika charithram

കേരളത്തിന്‍റെ വടക്ക് കിഴക്ക് ... മലപ്പുറം ജില്ലയില്‍  .. തമിഴ്നാട്‌ അതിര്‍ത്തിയില്‍ ... വഴിക്കടവ് പഞ്ചായത്തില്‍  ...  നിലംപൂര്‍ താലൂകില്‍  ...ഒരു കൊച്ചു കുടിയേറ്റ ഗ്രാമം.  അതാണ് മുടപൊയിക....600 ഓളം കുടുംബങ്ങള്‍.. ഭൂരിഭാഗവും കുടിയേറ്റക്കാര്‍..  തിരുവിതാംകൂറില്‍ നിന്നും തിരുകൊചിയില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍... അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലമ്പൂര്‍ കോവിലകത്തു നിന്ന് പതിച്ചു കിട്ടിയ സ്ഥലവുമായി. മണ്ണിനോടും മൃഗങ്ങളോടും മല്ലിട്ട് പടുത്തുയര്‍ത്തിയ ഒരു കൊച്ചു ഗ്രാമം..

അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടം മുഴുവന്‍ കാടു ആണെന്ന്  കേട്ടിട്ടുണ്ട്... ആനയും കടുവയും ഇറങ്ങുന്ന സ്ഥലം.. ഓലപുരകളില്‍, സന്ധ്യ മയങ്ങിയാല്‍ ഭീതിയോടെ കഴിഞ്ഞിരുന്ന കാലം.. അതെല്ലാം മുതിര്‍ന്നവര്‍ പറയുന്നത് അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്.  പട്ടിണിയും പരിവട്ടവുമായി അവര്‍ കഴിഞ്ഞിരുന്ന കാലം .. വിശപ്പടക്കാന്‍ പച്ചവെള്ളവും കപ്പയും ആയിരുന്നു ഭക്ഷണമെന്നു അമ്മയുടെ അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്.  വാഹനങ്ങള്‍ ഇല്ല.. അസുഖം വന്നാല്‍ നാട്ടു മരുന്ന് കഴിച്ചു ദൈവത്തോട് പ്രാര്‍ത്ഥിച്ചു കിടക്കും ആയിരുന്നത്രെ..!!  രക്ഷപെട്ടാല്‍ രക്ഷപെട്ടു.. അദ്ധ്വാനം  തന്നെ അദ്ധ്വാനം.... രാവിലെ പറമ്പിലേക്ക് ഇറങ്ങിയാല്‍  നേരം ഇരുട്ടിയിട്ടേ അവിടെ നിന്ന് കേറൂ...  കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികല്‍ ആയിരുന്നു. പ്രധാന കൃഷി കപ്പ ആയിരുന്നതിനാല്‍ ഇവിടത്തെ ആള്‍ക്കാര്‍ പൂള (കപ്പക്ക്‌ മലപ്പുറം ജില്ലയില്‍ പറയുന്നതു) ചേട്ടന്മാര്‍ എന്നാണ് അവരെ (കുടിയേറ്റക്കാരെ) വിളിച്ചിരുന്നത്.

ഓരോ കുടുംബത്തിനും ഓരോ കഥയുണ്ട്..  ആ  കഥകള്‍ പൊടിപ്പും തൊങ്ങലും കുറച്ചു  നുണയും ചേര്‍ത്ത് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.


അത്തന്‍

Sunday, October 18, 2009

swagatham

സ്വാഗതം.... മുടപൊയിക യുടെ വീര കഥകള്‍ ഇനിമുതല്‍ നിങ്ങള്‍ക്കും അറിയാം..

Hi all welcome to Modapoika Kathakal.....