കേരളത്തിന്റെ വടക്ക് കിഴക്ക് ... മലപ്പുറം ജില്ലയില്‍ .. തമിഴ്നാട് അതിര്‍ത്തിയില്‍ ... വഴിക്കടവ് പഞ്ചായത്തില്‍ ... നിലംപൂര്‍ താലൂകില്‍ ...ഒരു കൊച്ചു കുടിയേറ്റ ഗ്രാമം. അതാണ് മുടപൊയിക....600 ഓളം കുടുംബങ്ങള്‍.. ഭൂരിഭാഗവും കുടിയേറ്റക്കാര്‍.. തിരുവിതാംകൂറില്‍ നിന്നും തിരുകൊചിയില് നിന്നും കുടിയേറി പാര്‍ത്തവര്‍... അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലമ്പൂര്‍ കോവിലകത്തു നിന്ന് പതിച്ചു കിട്ടിയ സ്ഥലവുമായി. മണ്ണിനോടും മൃഗങ്ങളോടും മല്ലിട്ട് പടുത്തുയര്‍ത്തിയ ഒരു കൊച്ചു ഗ്രാമം..
അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടം മുഴുവന്‍ കാടു ആണെന്ന് കേട്ടിട്ടുണ്ട്... ആനയും കടുവയും ഇറങ്ങുന്ന സ്ഥലം.. ഓലപുരകളില്, സന്ധ്യ മയങ്ങിയാല്‍ ഭീതിയോടെ കഴിഞ്ഞിരുന്ന കാലം.. അതെല്ലാം മുതിര്‍ന്നവര്‍ പറയുന്നത് അത്ഭുതത്തോടെ കേട്ടിരുന്നിട്ടുണ്ട്. പട്ടിണിയും പരിവട്ടവുമായി അവര്‍ കഴിഞ്ഞിരുന്ന കാലം .. വിശപ്പടക്കാന്‍ പച്ചവെള്ളവും കപ്പയും ആയിരുന്നു ഭക്ഷണമെന്നു അമ്മയുടെ അച്ഛന് പറഞ്ഞു കേട്ടിട്ടുണ്ട്. വാഹനങ്ങള്‍ ഇല്ല.. അസുഖം വന്നാല്‍ നാട്ടു മരുന്ന് കഴിച്ചു ദൈവത്തോട് പ്രാര്‍ത്ഥിച്ചു കിടക്കും ആയിരുന്നത്രെ..!! രക്ഷപെട്ടാല്‍ രക്ഷപെട്ടു.. അദ്ധ്വാനം തന്നെ അദ്ധ്വാനം.... രാവിലെ പറമ്പിലേക്ക് ഇറങ്ങിയാല്‍ നേരം ഇരുട്ടിയിട്ടേ അവിടെ നിന്ന് കേറൂ... കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികല്‍ ആയിരുന്നു. പ്രധാന കൃഷി കപ്പ ആയിരുന്നതിനാല്‍ ഇവിടത്തെ ആള്ക്കാര് പൂള (കപ്പക്ക് മലപ്പുറം ജില്ലയില്‍ പറയുന്നതു) ചേട്ടന്മാര് എന്നാണ് അവരെ (കുടിയേറ്റക്കാരെ) വിളിച്ചിരുന്നത്.
ഓരോ കുടുംബത്തിനും ഓരോ കഥയുണ്ട്.. ആ കഥകള്‍ പൊടിപ്പും തൊങ്ങലും കുറച്ചു നുണയും ചേര്‍ത്ത് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
അത്തന്‍
Subscribe to:
Post Comments (Atom)
ushaar! poratee... porattee.. heading adakkam ellam malayalam aanu nallathu... nannaayittundu..
ReplyDelete