1956 --- നിലമ്പൂര്‍ രാജ കുടുംബത്തില്‍ നിന്നും മേനോനു പതിച്ചു കിട്ടിയ സ്ഥലത്തില്‍ പെട്ടതാണ് ഇന്നത്തെ മൊടപോയിക കോട്ടയത്ത് നിന്നും വന്ന എല്യാസ് അച്ചന്‍ അതില്‍ നിന്ന് അമ്പതു ഏക്കര്‍ കര ഭൂമിയും പത്തു ഏക്കര്‍ പാടവും വാങ്ങി. അതെ വര്‍ഷത്തില്‍ തന്നെ കുറച്ചു പേര്‍ക്കായി വിതരണവും നടത്തി. വാങ്ങിയവരില്‍ ഭൂരിഭാഗവും കോട്ടയം ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആയിരുന്നു. ആദ്യം വന്ന പത്തു കുടുംബത്തില്‍ താഴത്ത് വീട്ടില്‍ കുഞ്ഞപ്പന്‍ ഭരണങ്ങാനം വറീത്, എരുമേലി പാപ്പച്ചന്‍, ചാക്കോച്ചന്‍ കുട്ടിക്കാനം, കുന്നുമ്മേല്‍ അന്തോണി തുടങ്ങിയവര്‍ പെടും. ഒരു ഏക്കര്‍ സ്ഥലത്തിന് നൂറ്റമ്പത് രൂപ വച്ച് വാങ്ങിയതാണ് അവര്‍. താഴത്ത് വീട്ടില്‍ കുഞ്ഞപ്പന്റെ വീട് കഴിഞ്ഞാല്‍ പിന്നെ വനം ആയിരുന്നു. അവിടെ സെന്‍റിന് അമ്പതു രൂപ മാത്രമേ കര ഭൂമിക്കു വില ഉണ്ടായിരുന്നെങ്കിലും വനം ആയിരുന്നതിനാല്‍ വാങ്ങാന്‍ ആരും വന്നില്ല. അന്നത്തെ കാലത്ത് പാടത്തിനു ആണ് വില കൂടുതല്‍. നെല്‍ കൃഷി നടത്താമല്ലോ. പ്രധാന കൃഷിയും അത് തന്നെ. കാടു വെട്ടി തെളിച്ചു കപ്പ ഇടുന്നത് വരെ.
1957 മുതലാണ് കൂടുതല്‍ പേരും ഇവിടേയ്ക്ക് വന്നു തുണ്ടാങ്ങിയത്. മേല്പരഞ്ഞവര്‍ കുടുംബത്തെ കൊണ്ടുവന്നതും ഇതേ വര്ഷം തന്നെ. പിന്നെ അവര്‍ രാപകലില്ലാതെ അധ്വാനം തുടങ്ങി. കാടു വെട്ടിതെളിക്കാനും കപ്പ നടാനും എല്ലാവരും ഒരുമിച്ചു ഇറങ്ങി. കൂടുതല്‍ പണവുമായി നാട്ടില്‍ നിന്ന് വന്നവര്‍ കൂടുതല്‍ സ്ഥലം വാങ്ങി. പിന്നീട് വന്ന കുടിയെട്ടകര്‍ക്ക് അവര്‍ സ്ഥലം വിറ്റു കൂടുതല്‍ പണക്കാരായി. പണം കൂടിയപ്പോള്‍ ധൂര്‍ത്തും കൂടി. അന്ന് ലെതര്‍ ഷൂ ഇട്ടു നടന്നവര്‍ പിന്നീട് വള്ളിചെരിപ്പിടന്‍ കാശില്ലാതെ വെറും കാലില്‍ നടന്നു. ചിലര്‍ അധ്വാനിച്ചു അവരുടെ സമ്പാദ്യം കൂടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment